​േഫസ്​ ​ബുക്ക് സൗഹൃദം ഉൗട്ടിയുറപ്പിക്കാൻ മെേട്രായാത്ര; ഒപ്പം കാരുണ്യപ്രവർത്തനവും

നെടുമ്പാശേരി: ഫേസ്ബുക്ക് സൗഹൃദം ഉൗട്ടിയുറപ്പിക്കാൻ മെേട്രായാത്രക്കൊപ്പം കാരുണ്യപ്രവർത്തനം നടത്തി കൂട്ടായ്മ മാതൃകയായി. കഴിഞ്ഞ ദിവസം ആലുവയിലാണ് ഫേസ്ബുക്ക് സൗഹൃദത്തിലുള്ള ഏതാനും പേർ ഒത്തുചേർന്നത്. സ്വയം സന്തോഷിക്കാൻ മാത്രമുള്ള ഒരു കൂട്ടായ്മയായി ഇത് മാറരുതെന്ന നിലപാട് ചിലർ മുന്നോട്ടുെവച്ചതിനെ തുടർന്നാണ് മെേട്രായാത്രയുടെ തുടക്കം അശരണായവർക്ക് സഹായം നൽകിക്കൊണ്ടാകാമെന്ന് തീരുമാനിച്ചത്. അതനുസരിച്ച് പടമുകളിലെ എച്ച്.ഐ.വി.ബാധിതരായ കുട്ടികളെ സംരക്ഷിക്കുന്ന സായിഗ്രാമിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തുകൊണ്ടായിരുന്നു ഇവരുടെ യാത്ര. പലരും വർഷങ്ങളായി േഫസ്ബുക്കിലുണ്ട്. ചാനലുകളിലൂടെ മിമിക്രി രംഗത്ത് സജീവമായ കലാകാരി ആലുവ ചൂണ്ടി സ്വദേശിനി മേരിമാർട്ടിൻ, അശോകപുരം സ്വദേശിനി മജ്ഞുമേരിജോഷി എന്നിവരാണ് തീർത്തും അവഗണിക്കപ്പെട്ട സമൂഹത്തിൽപ്പെട്ടവർക്കായിരിക്കണം സഹായം നൽകേണ്ടതെന്ന് ചൂണ്ടിക്കാട്ടിയത്. തുടർന്നാണ് കൂട്ടായ്മയിലുള്ള ഓരോരുത്തരും കുട്ടികൾക്കുവേണ്ടി നോട്ട്പുസ്തകങ്ങൾ, പെൻസിൽ,പേന, തുടങ്ങി വിവിധ സാമഗ്രികൾ സ്വന്തം നിലയ്ക്കുവാങ്ങി എത്തിച്ചത്. മെേട്രായിൽ കയറുന്നതിനുമുമ്പ് കുട്ടികൾക്കായുള്ള ഈ പഠന സാമഗ്രികൾ കൈമാറുകയും ചെയ്തു. മുന്നൂറിലേറെ പേരാണ് ഇത്തരത്തിലുള്ള സേവനപ്രവർത്തനങ്ങൾ ഇടയ്ക്കിടെ വേണമെന്ന വാദവുമായി ഫേസ് ബുക്കിൽ സജീവമായുള്ളത്. ഇവരുടെ ഓണാഘോഷം മക്കളാൽ ഉപേക്ഷിക്കപ്പെട്ട അമ്മമാരുടെ ശരണാലയങ്ങളിൽ വിവിധ ദിവസങ്ങളിലായി സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ആരിൽ നിന്നും സംഭാവനകൾ പിരിക്കാതെ വരുമാനത്തി​െൻറ ഒരു വിഹിതം മാറ്റിെവച്ച് ഇടയ്ക്കിടെ വിവിധ സേവനപ്രവർത്തനങ്ങളുമായി ഒത്തുചേരാനാണ് തീരുമാനിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.