ആലപ്പുഴ: ആലപ്പുഴ വൈ.എം.സി.എയിൽ നടക്കുന്ന 61-ാമത് ഇ. ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ഓള്‍ കേരള ഓപണ്‍ പ്രൈസ് മണി ടേബിള്‍ ടെന്നിസ് ടൂര്‍ണമെൻറിെൻറ ആദ്യദിനത്തിൽ കാഡറ്റ് ബോയ്‌സ് സിംഗിള്‍സ് വിഭാഗത്തിൽ ജിത്തു ജേക്കബ് (എസ്.ഡി.വി.ടി.ടി, ആലപ്പുഴ) േജതാവായി. എം.ഡി. ഷുെഎബ് അക്തറിനെയാണ് (ടി.ടി.എ കോഴിക്കോട്) പരാജയപ്പെടുത്തിയത്. സ്കോർ: 11--9, 11-6, 11-8. കാഡറ്റ് ഗേള്‍സ് സിംഗിള്‍സ് വിഭാഗം മത്സരത്തിൽ തിരുവനന്തപുരത്തുനിന്നുള്ള പ്രണതി പി. നായർ വിജയിച്ചു. കൊച്ചി അർ.സി.സിയിലെ റിതിക മഹേഷ് നായരായിരുന്നു എതിരാളി. സ്‌കോര്‍: 11--9, 11-6, 11-8. മിനി കാഡറ്റ് ബോയ്‌സ് സിംഗിള്‍സ് മത്സരത്തിൽ എം.ഡി. സമീര്‍ (ടി.ടി.എ കോഴിക്കോട്) ജേതാവായി. പാലക്കാട്ടുനിന്നുള്ള ഗൗരി ശങ്കർ ആയിരുന്നു എതിരാളി. സ്‌കോര്‍: 11-4, 11-7, 11-7.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.