കോൺഗ്രസ് എടത്തല മണ്ഡലം കമ്മിറ്റി എ വിഭാഗം ബഹിഷ്കരിച്ചു

എടത്തല: . ശനിയാഴ്ച നൊച്ചിമ സഹകരണ ഹാളില്‍ നടന്ന യോഗത്തില്‍നിന്നാണ് എ വിഭാഗം വിട്ടുനിന്നത്. സര്‍ക്കാറിനെതിരെ ജില്ലതലത്തില്‍ നടക്കുന്ന സമര പരിപടിയെക്കുറിച്ചും ബൂത്ത് കുടുംബസംഗമങ്ങളെക്കുറിച്ചും ആലോചിക്കുന്നതിനാണ് യോഗം കൂടിയത്. യോഗം എ ഗ്രൂപ്പുകാരെ മണ്ഡലം പ്രസിഡൻറ് അറിയിക്കാറില്ലാത്തതിനാലും ബൂത്ത് തെരഞ്ഞെടുപ്പുതര്‍ക്കം ഡി.സി.സി പരിഹരിക്കാത്തതിനാലും നിലവിലെ മണ്ഡലം പ്രസിഡൻറുമായി തല്‍ക്കാലം സഹകരിക്കേണ്ടതില്ലെന്ന് ഗ്രൂപ് നേതൃത്വം തീരുമാനിക്കുകയായിരുെന്നന്ന് എ ഗ്രൂപ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍, സമരപരിപാടിയില്‍ പരമാവധി ആളെ പങ്കെടുപ്പിക്കുമെന്നും കുടുംബ സംഗമങ്ങളില്‍ എന്തുവേണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ മണ്ഡലം കമ്മിറ്റി ഉന്തും തള്ളിലും കലാശിക്കുകയായിരുന്നു. കുറച്ചുനാളായി എടത്തലയില്‍ മണ്ഡലം കമ്മിറ്റി യോഗം മണ്ഡലം പ്രസിഡൻറിന് പകരം ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസാണ് അറിയിക്കാറുള്ളതെന്ന് എ ഗ്രൂപ് ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.