ഒറ്റപ്പാലം: യുവമോർച്ച പാലക്കാട് ജില്ല സെക്രട്ടറി സജിൻ രാജ് (ലാലു –31) പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ പരിശോധനകൾക്കായി ആറ്റിങ്ങൽ പൊലീസ് ഒറ്റപ്പാലത്തെത്തി. ലഭിച്ച സൂചനകൾ പ്രകാരം സജിൻ രാജ് ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. മകൻ ആത്മഹത്യ ചെയ്തതല്ലെന്നും അപായപ്പെടുത്തിയതാകാമെന്നും പിതാവ് കണ്ണിയംപുറം വാഴപ്പള്ളി വീട്ടിൽ രാജൻ ആരോപിച്ചതിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഒറ്റപ്പാലത്തെത്തിയത്. സജിൻ രാജ് എഴുതിയതായി പറയപ്പെടുന്ന കുറിപ്പിൽ പരാമർശിച്ച യുവതിയിൽനിന്ന് മൊഴിയെടുത്തതായാണ് സൂചന. ഇയാളുടെ കുടുംബത്തിെൻറയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കുമെന്നാണറിയുന്നത്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും നടത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.