പറവൂർ: കാലവർഷം ശക്തമായതോടെ ദേശീയപാത 17-ൽ കുഴികൾ നിറഞ്ഞ് യാത്ര ദുരിതപൂർണമായി. പറവൂർ ചെറിയപ്പിള്ളി മുതൽ മൂത്തകുന്നംവരെ 14 കി.മീറ്റർ റോഡാണ് കൂടുതൽ ശോച്യവസ്ഥയിലായത്. ദേശീയപാതയാണെങ്കിലും തീരെ വീതി കുറഞ്ഞതുമാണ് ഇൗ ഭാഗം. ഇതേത്തുടർന്ന് വാഹനങ്ങൾ വേഗംകുറച്ചാണ് സഞ്ചരിക്കുന്നത്. മൂത്തകുന്നം കുര്യാപ്പിളളി, ലേബർകവല, അണ്ടിപിള്ളിക്കാവ്, തുരുത്തിപ്പുറം, പാലം, പറയക്കാട്, നീണ്ടൂർ എന്നിവിടങ്ങളിൽ റോഡ് പൂർണമായും തകർന്നു. വൺവേ റോഡായ വൃന്ദാവൻ റോഡിെൻറ അവസ്ഥയും ഇതുതന്നെ. റോഡ് തകർന്നതോടെ ഈ റൂട്ടിൽ വാഹനങ്ങളുടെ തിക്കുംതിരക്കുമാണ്. യഥാസമയത്ത് യാത്രക്കാർക്ക് എത്തിച്ചേരാൻ കഴിയുന്നില്ല. തുരുത്തിപ്പുറം പാലത്തിൽ വലിയ ഗർത്തം രൂപപ്പെട്ടത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. അപകടങ്ങളും പതിവാണ്. പറവൂർ-മൂത്തകുന്നം റൂട്ടിൽ വൺവേ ആയ കോൺവെൻറ് റോഡും തകർന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിന് വഴിയൊരുക്കി. ഒന്നരമാസത്തിനുമുമ്പ് ഇവിടെ കുഴിയടച്ചിരുന്നു. ഇപ്പോൾ പൂർണതോതിൽ തകർന്നു. കുണ്ടിലും കുഴിയിലും വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ ചെറിയ വാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.