രൂപവത്​കരണ സമ്മേളനം ഇന്ന്

േചാറ്റാനിക്കര: അഖിലേന്ത്യ വീരശൈവ മഹാസഭയുടെ കണയന്നൂർ താലൂക്ക് രൂപവത്കരണ സമ്മേളനം പഞ്ചായത്ത് ഒാഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡൻറ് ടി.പി. കുഞ്ഞുമോൻ ഞായറാഴ്ച ഉച്ചക്ക് 1.30ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം. ഇ.പി. ജയൻ അധ്യക്ഷത വഹിക്കും. നഗരസഭ പെൻഷൻ അപേക്ഷ സ്വീകരിക്കണം തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയിൽ രണ്ടു മാസമായി മുടങ്ങിയ ക്ഷേമ പെൻഷനുകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ആരംഭിക്കണമെന്ന് കൗൺസിലർ കെ.ആർ. സുകുമാരൻ ആവശ്യപ്പെട്ടു. സർക്കാർ നിർദേശമനുസരിച്ചാണ് ഇങ്ങനെ നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. അവശത അനുഭവിക്കുന്ന ആളുകൾ ഉൾപ്പെടെ ഇതുമൂലം ബുദ്ധിമുട്ടുകയാണ്. നഗര സഭയുടെയും സർക്കാറി​െൻറയും ഒളിച്ചുകളി അവസാനിപ്പിച്ച് പെൻഷൻ അപേക്ഷകൾ ഉടൻ സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.