സാറ്റലൈറ്റ് ഫോണുമായി പിടിയിലായ വിദേശിക്ക് ജാമ്യം

നെടുമ്പാശ്ശേരി: -സാറ്റലൈറ്റ് ഫോണുമായി വിമാനത്താവളത്തിൽ പിടിയിലായ അബൂദബി സ്വദേശി ഹസൻ മുഹമ്മദ് അലവി അൽജഫ്രിക്ക് ജാമ്യം. അറിയപ്പെടുന്ന രാജ്യാന്തര സമുദ്ര സാഹസികനാണ് ഹസൻ മുഹമ്മദ്. പതിവായി വിവിധ രാജ്യങ്ങളിലെ സമുദ്ര മേഖലയിലെത്തി സാഹസിക കൃത്യങ്ങളിലേർപ്പെടുകയും ഇതിനായി വിനോദസഞ്ചാരികളെ വിവിധ രാജ്യങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നയാളാണ് ജഫ്രി. ഇത്തരത്തിൽ സാഹസികയാത്ര നടത്തുമ്പോൾ കടലോരങ്ങളിലും മറ്റും മൊബൈൽ ഫോണിന് റേഞ്ച് ലഭിക്കാതെ വരുമ്പോൾ ഉപയോഗിക്കുന്നതിനാണ് സാറ്റലൈറ്റ് ഫോൺ കരുതിയിരുന്നത്. കേരളത്തിൽ ആദ്യമായാണ് എത്തുന്നതെങ്കിലും നിരവധി രാജ്യങ്ങളിൽ മുമ്പ് ഇയാൾ യാത്ര ചെയ്തിട്ടുണ്ട്. അവിടങ്ങളിലൊക്കെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചിട്ടുണ്ടെന്നും പറയുന്നു. ഇന്ത്യയിൽ സാറ്റലൈറ്റ് ഫോണിന് വിലക്കുണ്ടെന്നത് അറിയില്ലായിരുന്നുവെന്ന് അങ്കമാലി കോടതിയിൽ ഹാജരാക്കിയപ്പോൾ ഹസൻ മുഹമ്മദ് വെളിപ്പെടുത്തി. പിന്നീട് നെടുമ്പാശ്ശേരി വിട്ടുപോകരുതെന്ന നിബന്ധനയിൽ ഇദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.