വളത്തിന് ജി.എസ്.ടി പിൻവലിക്കണം -കിസാൻ ജനത ആലപ്പുഴ: ജൈവ-രാസ വളങ്ങൾക്ക് അഞ്ചുശതമാനം ജി.എസ്.ടി ചുമത്തിയ സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കിസാൻ ജനത സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. രാജ്യത്ത് കാർഷികോൽപന്നങ്ങൾക്ക് മതിയായ സംഭരണവും വിലയും ലഭ്യമാകാതിരിക്കെ അനുദിനം കൃഷിച്ചെലവും മറ്റനുബന്ധ ചെലവുകളും വർധിക്കുന്ന സാഹചര്യത്തിൽ വളം വിലകൂടി വർധിപ്പിക്കുന്നതിൽ ദുരൂഹതയേറുെന്നന്ന് യോഗം കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡൻറ് സി.കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബിജിലി ജോസഫ്, കെ. പത്മകുമാർ കണ്ണന്തറ, കെ.സി. ജോസ്, പി.ജെ. കുര്യൻ, ചന്ദ്രശേഖരൻ നായർ, അലക്സ് മണപ്പുറം, ഷൈബു കെ. ജോൺ, കെ.സി. തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.