വ്യാജ സർട്ടിഫിക്കറ്റിലൂെട ജോലിയിൽ കയറിയവരെ പുറത്താക്കണം -സാംബവ മഹാസഭ െകാച്ചി: കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഉദ്യോഗത്തിൽ കയറിയവരെ പുറത്താക്കണമെന്ന് സംബവ മഹാസഭ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജാതി സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണം. സംഘടന ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച വൈസ് പ്രസിഡൻറ് കെ. രാഘവൻ, ജോയൻറ് സെക്രട്ടറി ടി.സി. ലക്ഷ്മണൻ തമ്പി പ്ലാംകടവിൽ എന്നിവരെ പുറത്താക്കാൻ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. സിവിൽ സർവിസ് പരീക്ഷയിൽ റാങ്ക് നേടിയ ഡോ. ആതിര തമ്പിയെ സഭ അനുമോദിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.കെ. സഹദേവൻ, ജനറൽ സെക്രട്ടറി പി.സി. രാജേഷ്, വൈസ് പ്രസിഡൻറ് സോമൻ പാമ്പായിക്കോട്, ബാബുരാജ് മലയാലപ്പുഴ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.