ഹക്കീം വധം: നാലു പ്രതികൾക്ക്​ ജാമ്യം

കൊച്ചി: പയ്യന്നൂര്‍ കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന പയ്യന്നൂര്‍ തെക്കേ മമ്പലത്തെ അബ്ദുല്‍ ഹക്കീമിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നാലു പേർക്കും ജാമ്യം. ഒന്നുമുതൽ നാലുവരെ പ്രതികളായ കൊറ്റി ജുനി വില്ല കിഴക്കേപുരയില്‍ കെ.പി. അബ്ദുല്‍ നാസർ (53), കൊറ്റി ഏലാട്ട വീട്ടില്‍ കെ. അബ്ദുല്‍ സലാം (72), കൊറ്റി ആര്യംപുറത്ത് ഫാസില്‍ മന്‍സിലില്‍ ഇസ്മായില്‍ (42), പയ്യന്നൂര്‍ പഞ്ചനക്കാട് ഇ.എം.എസ് മന്ദിരത്തിന് സമീപം മഹ്മൂദ് മന്‍സിലില്‍ എ.പി. മുഹമ്മദ് റഫീഖ് (43) എന്നിവർക്കാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം നൽകിയത്. കൊറ്റി ജുമാമസ്ജിദുമായി ബന്ധപ്പെട്ട് പിരിവ് നടത്തിയിരുന്ന ഹക്കീമി​െൻറ മൃതദേഹം 2014 ഫെബ്രുവരി 10ന് പുലര്‍ച്ചെയാണ് പള്ളിപ്പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കെണ്ടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.