ആലപ്പുഴ: വായന പക്ഷാചരണത്തിെൻറ ഭാഗമായി ജില്ല ശിശുക്ഷേമ സമിതിയും ജില്ലതല പക്ഷാചരണ സമിതിയും സംയുക്തമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച വായനമരം മത്സരം വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിെൻറ 'അഗ്നിചിറകുകൾ' പുസ്തകത്തെ ആസ്പദമാക്കി നടത്തിയ എഴുത്തുപരീക്ഷയിൽ വിജയിച്ച 12 പേരാണ് വായനമരം മത്സരത്തിൽ മാറ്റുരച്ചത്. മത്സരത്തിൽ നൂറനാട് സി.എം.എം.എച്ച്.എസ്.എസിലെ ദേവപ്രിയ ഒന്നാം സ്ഥാനവും അമ്പലപ്പുഴ ഗവ. മോഡൽ എച്ച്.എസ്.എസിലെ അഭിനവ് രാജേഷ് രണ്ടാംസ്ഥാനവും തിരുനെല്ലൂർ ജി.എച്ച്.എസ്.എസിലെ അൽബിൻ തോമസ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ടി. മാത്യു ഉദ്ഘാടനം ചെയ്തു. എ.ഡി.എം എം.കെ. കബീർ മുഖ്യപ്രഭാഷണം നടത്തി. ശിശുക്ഷേമസമിതി ജില്ല സെക്രട്ടറി അഡ്വ. ജലജ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സി.എൻ.എൻ. നമ്പി, എക്സിക്യൂട്ടിവ് അംഗങ്ങളായ എ.എൻ.പുരം ശിവകുമാർ, കെ. നാസർ, എൻ.പി. പവിത്രൻ, പ്രതാപൻ എന്നിവർ പങ്കെടുത്തു. മുൻ എസ്.എസ്.എ ജില്ല േപ്രാജക്ട് ഡയറക്ടർ യു. സുരേഷ് ചോദ്യകർത്താവായി. എ.ഡി.സി (ജനറൽ) വി. പ്രദീപ്കുമാർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 1000, 500, 250 രൂപ വിലയുള്ള പുസ്തകങ്ങളും സർട്ടിഫിക്കറ്റും നൽകി. കുട്ടിക്കർഷകൻ ആേൻറാ ഫിലിപ്പിന് ശിശുക്ഷേമസമിതിയുടെ ആദരം ആലപ്പുഴ: ജില്ല ശിശുക്ഷേമസമിതി നടത്തിയ വായനവാരം പരിപാടിയിൽ വ്യത്യസ്തനായി ആേൻറാ ഫിലിപ്. കഴിഞ്ഞവർഷത്തെ വിദ്യാർഥി കർഷകപ്രതിഭ പുരസ്കാരം ലഭിച്ച ചേർത്തല കടക്കരപ്പള്ളി ഗവ. യു.പി.എസിലെ ആറാം ക്ലാസ് വിദ്യാർഥിയായ ആേൻറാ ഫിലിപ്പാണ് ശിശുക്ഷേമ വികസനസമിതിയുടെ ആദരം ഏറ്റുവാങ്ങിയത്. വായനമരം പരിപാടിയിലാണ് ആേൻറാ ഫിലിപ്പിനെ ആദരിച്ചത്. 2016-17ൽ പച്ചക്കറി വികസന പദ്ധതിയുടെ ജില്ലതലത്തിൽ ഒന്നാംസ്ഥാനക്കാരനും 2016-17 സംസ്ഥാനതലത്തിൽ പച്ചക്കറി വികസനസമിതിയുടെ കുട്ടിക്കർഷകനുള്ള മൂന്നാംസ്ഥാനവും ആേൻറാക്ക് സ്വന്തമാണ്. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽനിന്ന് ലഭിച്ച പച്ചക്കറി വിത്തുകൾ ഉപയോഗിച്ച് കൃഷിയുടെ ലോകത്തേക്ക് കടന്നുവന്ന ആേൻറാ ഫിലിപ് ഇന്ന് വീട്ടിലേക്ക് ആവശ്യമായ മുഴുവൻ പച്ചക്കറികളും ഉൽപാദിപ്പിക്കുകയാണ്. വീട്ടുവളപ്പിൽ ആരംഭിച്ച കൃഷി രണ്ടേക്കറോളം സ്ഥലത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. കൃഷിയിൽ ആേൻറാക്ക് സഹായമായി പിതാവ് സി.ടി. സിബിച്ചനും മാതാവ് പി.ജി. ഉഷാമ്മയും ഒപ്പമുണ്ട്. കുടുംബശ്രീ വായന പക്ഷാചരണം; വിജയികൾ ആലപ്പുഴ: വായന പക്ഷാചരണത്തിെൻറ ഭാഗമായി കുടുംബശ്രീ ജില്ല മിഷെൻറ നേതൃത്വത്തിൽ ബാലസഭ അംഗങ്ങൾക്ക് നടത്തിയ മത്സരത്തിൽ വിജയിച്ചവർ. സാഹിത്യ ക്വിസ് ഒന്നാംസ്ഥാനം ഡി. ആരോമൽ (മണ്ണഞ്ചേരി പഞ്ചായത്ത്), രണ്ടാംസ്ഥാനം സി.വി. വിശ്വലക്ഷ്മി (കഞ്ഞിക്കുഴി പഞ്ചായത്ത്) എന്നിവർക്ക് ലഭിച്ചു. കവിത പാരായണം ഒന്നാംസ്ഥാനം ടി.എം. മഹേശ്വർ, രണ്ടാം സ്ഥാനം സി.വി. വിശ്വലക്ഷ്മി. വായനാനുഭവം പങ്കുവെക്കൽ ഒന്നാംസ്ഥാനം സി.വി. വിശ്വലക്ഷ്മി, രണ്ടാംസ്ഥാനം ദേവനാരായണൻ (മാരാരിക്കുളം വടക്ക്). ഫോൺ: 0477 2245104.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.