വടുതല: ജില്ലയുടെ വടക്കൻ മേഖലയിൽ ഡെങ്കിപ്പനി പടരുന്നു. അരൂക്കുറ്റിയിൽ ഒരുമാസത്തിനിടെ മുപ്പതോളം പേരിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ബുധനാഴ്ചയും ഒരാൾ ഡെങ്കിപ്പനി ബാധിച്ച് അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്ത 15 കേസും െതെക്കാട്ടുശ്ശേരി, പള്ളിപ്പുറം, വയലാര്‍, പാണാവള്ളി, അരൂക്കുറ്റി, ചേര്‍ത്തല, മാരാരിക്കുളം, മുഹമ്മ, വെട്ടക്കല്‍ എന്നിവിടങ്ങളില്‍നിന്നുള്ളതാണ്. ചിക്കന്‍പോക്‌സ് ബാധിച്ച് അഞ്ചുപേര്‍ ചികിത്സ തേടി. അതേസമയം, സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ചികിത്സതേടി എത്തുന്നവരെ മറ്റ് ആശുപത്രികളിലേക്ക് അയക്കുകയാണ്. പെരുമ്പളം ദ്വീപിലും ഡെങ്കിപ്പനി പടരുന്നതോടെ ദ്വീപ് നിവാസികളും ഭീതിയിലാണ്. പനി ബാധിച്ചാൽ ചികിത്സ തേടാൻ നല്ല ആശുപത്രികൾ ഇല്ലാത്തത് ദ്വീപ് നിവാസികളെ വലക്കുന്നു. പനി ബാധിച്ചവരെ എറണാകുളത്തെയും കോട്ടയത്തെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ്. ജില്ലയിൽ എലിപ്പനി, ഡെങ്കി, മലേറിയ, ചികുന്‍ഗുനിയ, ചിക്കന്‍പോക്‌സ് എന്നിവ ബാധിച്ചവരുടെ എണ്ണം വർധിക്കുകയാണ്. എന്നാൽ, കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.