മൂവാറ്റുപുഴ: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 18ന് തൃശൂർ കർഷക തൊഴിലാളി ക്ഷേമനിധി ചീഫ് ഓഫിസിലേക്ക് മാർച്ച് നടത്തും. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് ജോയി മാളിയേക്കൽ നേതൃത്വം നൽകും. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിക്കുക, ക്ഷേമനിധി ബോർഡിൽനിന്ന് തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ കുടിശ്ശിക സഹിതം വിതരണം ചെയ്യുക, തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശ്ശിക വിതരണം ചെയ്യുക, പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി തിരിച്ചെടുത്ത് ഭൂരഹിതരായ കർഷക തൊഴിലാളികൾക്ക് വിതരണം ചെയ്യുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.