കമ്പ്യൂട്ടർ ഉദ്ഘാടനവും ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടിയും

മൂവാറ്റുപുഴ: പേരമംഗലം അപ്‌കോസ് െഡയറിയില്‍ മൂവാറ്റുപുഴ ബ്ലോക്ക് ക്ഷീരവികസന വകുപ്പി​െൻറ ധനസഹായത്തോടെ വാങ്ങിയ കമ്പ്യൂട്ടറി​െൻറ ഉദ്ഘാടനവും ജില്ല പഞ്ചായത്ത് ക്ഷീരവര്‍ധനി റിവോള്‍വിങ് ഫണ്ട് ധനസഹായ വിതരണവും ക്ഷീരകര്‍ഷക സമ്പര്‍ക്കപരിപാടിയും നടന്നു. എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആയവന പഞ്ചായത്ത് പ്രസിഡൻറ് സാബു വള്ളോംകുന്നേല്‍ അധ്യക്ഷത വഹിച്ചു. ക്ഷീരവർധനി റിവോൾവിങ് ഫണ്ട് വിതരണം ജില്ല പഞ്ചായത്ത് അംഗം കെ.ടി. എബ്രഹാം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ബേബി, കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡൻറ് ആനീസ് ക്ലീറ്റസ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് ജേക്കബ്, ജോര്‍ജ് കക്കുഴി, ജാന്‍സി ജോര്‍ജ്, ലിസി ജോളി, ബേബി കുര്യന്‍, ജോളി പി. ജോര്‍ജ്, സംഘം പ്രസിഡൻറ് ജോയി ജോസഫ്, സെക്രട്ടറി ബാബു പീറ്റര്‍ എന്നിവര്‍ സംസാരിച്ചു. 'പാല്‍ ഉൽപാദനം സ്വയം പര്യാപ്തതയിലേക്ക്' വിഷയത്തില്‍ മൂവാറ്റുപുഴ ബ്ലോക്ക് ക്ഷീര വികസന ഓഫിസര്‍ അഞ്ജു കുര്യനും 'ക്ഷീരകര്‍ഷക ക്ഷേമനിധിയുടെ പ്രവര്‍ത്തനങ്ങള്‍' വിഷയത്തില്‍ മൂവാറ്റുപുഴ ബ്ലോക്ക് െഡയറിഫാം ഇന്‍സ്‌പെക്ടര്‍ എലിസബത്ത് സി.ജോര്‍ജ് എന്നിവര്‍ ക്ലാസെടുത്തു. ചിത്രം: - പേരമംഗലം അപ്‌കോസ് െഡയറിയില്‍ നടന്ന ക്ഷീരകര്‍ഷക സമ്പര്‍ക്കപരിപാടിയുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.