വീട്ടമ്മ ജീവനൊടുക്കി; ബ്ലേഡ്​ മാഫിയയുടെ ഭീഷണിയെന്ന്​ പരാതി

കായംകുളം: സാമ്പത്തികബാധ്യതകളെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് വീട്ടമ്മ തൂങ്ങിമരിച്ചു. ബ്ലേഡ് മാഫിയയുടെ സമ്മർദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ. ആറാട്ടുപുഴ കിഴക്കേക്കര പുതിയവിള കൂട്ടിൽതെക്കതിൽ ഭുവനദാസി​െൻറ ഭാര്യ രാധാമണിയെയാണ് (48) മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് ഏേഴാടെയായിരുന്നു സംഭവം. ഇവർക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. പണം ലഭിക്കാനുള്ള ഒരുസംഘം വൈകീട്ട് 4.30ഒാടെ ഇവരുടെ വീട്ടിലെത്തി തർക്കമുണ്ടായി. ഇതിനിെട, രാധാമണി വീട്ടിനുള്ളിൽ കയറി കതക് അടക്കുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതിനെത്തുടർന്ന് കതക് തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇവർക്ക് പലരുമായി സാമ്പത്തിക ഇടപാടുണ്ടായിരുെന്നന്നാണ് ബന്ധുക്കൾ പ്രാഥമികമായി പൊലീസിന് മൊഴി നൽകിയത്. എന്നാൽ, ചൊവ്വാഴ്ച വൈകീട്ടാണ് ബ്ലേഡ് മാഫിയയുടെ സമ്മർദമെന്ന നിലയിൽ പൊലീസിന് പരാതി നൽകിയത്. സമീപവാസികളായ ചിലരെ പ്രതികളാക്കിയാണ് പരാതി നൽകിയിരിക്കുന്നത്. ആരോപണവിധേയെര കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് സി.െഎ കെ. സദൻ പറഞ്ഞു. ആര്യയും ആദിത്യയുമാണ് രാധാമണിയുടെ മക്കൾ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.