ഇന്ധനം നിറക്കുമ്പോൾ വാഹനം തട്ടിയെടുക്കാന്‍ ശ്രമം; പ്രതി റിമാൻഡിൽ

പള്ളുരുത്തി: പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ചുകൊണ്ടിരിക്കെ ചരക്കു വാഹനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ ആന്ധ്ര സ്വദേശി നാനാജിയെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ചയാണ് അരൂർ മത്സ്യ സംസ്കരണ കമ്പനിയിലെ ചരക്ക് വാഹനം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഇയാളെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പള്ളുരുത്തി പൊലീസിന് കൈമാറുകയായിരുന്നു. സംഭവം നടന്നത് അരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പ്രതിയെ അരൂര്‍ പൊലീസിന് പള്ളുരുത്തി പൊലീസ് കൈമാറിയിരുന്നു. അരൂര്‍ എസ്.ഐ. കെ.കെ. ഉത്തമ​െൻറ നേതൃത്വത്തിലെ ചോദ്യംചെയ്യലില്‍ ആന്ധ്രയിൽ നിന്ന് ചരക്ക് ലോറിയിൽ ക്ലീനർ ആയി എത്തിയതാണെന്ന് പറഞ്ഞു. ഡ്രൈവറുമായി തെറ്റിപ്പിരിഞ്ഞപ്പോൾ തന്നെ കയറ്റാതെ ലോറി പോയെന്നും നാട്ടിലേക്ക് മടങ്ങാൻ പണമില്ലാത്തതിനാലാണ് വാഹനം തട്ടിയെടുക്കാൻ ശ്രമിച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. പെട്രോൾ പമ്പിൽനിന്ന് പണം മോഷ്ടിക്കാമെന്നു കരുതി നീങ്ങിയപ്പോഴാണ് പമ്പിൽ ഇന്ധനം നിറക്കാനെത്തിയ വാഹനത്തിൽ താക്കോൽ കണ്ടത്. ഉടനെ വണ്ടിയെടുത്ത് സ്ഥലം വിടുകയായിരുന്നു. എന്നാൽ നാട്ടുകാർ ചേർന്ന് വണ്ടി പിടിച്ചതോടെ രക്ഷപ്പെടാൻ കായലിലേക്ക് ചാടുകയും മത്സ്യബന്ധനം നടത്തുന്നവർ കരക്കെത്തിക്കുകയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.