മെഡിക്കൽ ഫീസ്​ നിർണയത്തിനും ഒാർഡിനൻസിനുമെതിരെ ഹൈകോടതിയിൽ ഹരജി

കൊച്ചി: മെഡിക്കൽ ഫീസ് നിർണയിക്കാൻ സമിതി രൂപവത്കരിച്ച് പുറത്തിറക്കിയ ഒാർഡിനൻസും അതി​െൻറ അടിസ്ഥാനത്തിലുള്ള ഫീസ് നിർണയവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. കോഴിക്കോട് മണാേശ്ശരി കെ.എം.സി.ടി മെഡിക്കൽ കോളജ് മാനേജ്മ​െൻറാണ് ഹരജി നൽകിയിരിക്കുന്നത്. നിയമപരമായി നിലനിൽപില്ലാത്തതാണ് ഒാർഡിനൻസെന്ന് ഹരജിയിൽ വാദിക്കുന്നു. നിയമപരമായി വിജ്ഞാപനം ചെയ്തിട്ടില്ലാത്ത ഒാർഡിനൻസി​െൻറ അടിസ്ഥാനത്തിൽ നിശ്ചയിച്ച ഫീസ് നിർണയ സമിതിയുടെ നിലനിൽപിന് സാധുതയില്ല. ഇക്കാരണത്താൽ സമിതി നിർണയിച്ച ഫീസ് നിയമവിരുദ്ധമാണ്. കമ്മിറ്റിയെടുത്ത തീരുമാനങ്ങൾ നിയമപരമായി നിലനിൽക്കുന്നതല്ല. ഏകപക്ഷീയമായാണ് 85 ശതമാനം സീറ്റിലും ഫീസ് നിർണയിച്ചത്. മാനേജ്മ​െൻറി​െൻറ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണിത്. ഫീസ് നിരക്ക് സംബന്ധിച്ച് അന്തിമവിധിക്ക് വിധേയമായി അലോട്ട്മ​െൻറിന് അപേക്ഷ ക്ഷണിക്കാൻ പ്രവേശന പരീക്ഷ കമീഷണർക്ക് നിർദേശം നൽകണമെന്നാണ് ഇടക്കാല ആവശ്യമായി ഉന്നയിച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.