വിദ്യാഭ്യാസ അവാർഡ്​ സമ്മാനിച്ചു

മൂവാറ്റുപുഴ: ഒാൾ കേരള ഫിഷ് മർച്ചൻറ്സ് ആൻഡ് കമീഷൻ ഏജൻറ്സ് അസോസിയേഷൻ ജില്ല യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ 16 പേർക്ക് കാഷ് അവാർഡും മെമേൻറായും നൽകി. ജില്ല യൂനിറ്റ് പ്രസിഡൻറ് പി.എച്ച്. സലീം മൈലൂസ് ഉദ്ഘാടനം ചെയ്തു. മത്സ്യവ്യാപാരരംഗത്തെ മുതിർന്ന അംഗങ്ങളായ ബി.വി. ഡൊമിനിക്, കെ.ടി. ബേബി എന്നിവരെ ആദരിച്ചു. സെക്രട്ടറി മുഹമ്മദ് ബഷീർ, വൈസ് പ്രസിഡൻറ് എം.ജെ. സെബാസ്റ്റൻ, ജോയൻറ് സെക്രട്ടറി പി.കെ. നവാസ്, മുൻ പ്രസിഡൻറ് ബിജു പൗലോസ്, കമ്മിറ്റി അംഗം പി.എം. റസാഖ് എന്നിവർ സംസാരിച്ചു. award - fish ഒാൾ കേരള ഫിഷ് മർച്ചൻറ്സ് ആൻഡ് കമീഷൻ ഏജൻറ്സ് അസോസിയേഷൻ ജില്ല യൂനിറ്റ് കമ്മിറ്റിയുടെ വിദ്യാഭ്യാസ അവാർഡ് വിതരണോദ്ഘാടനം ഗോപിക ഗോപന് മെമേൻറാ കൈമാറി പി.എച്ച്. സലീം മൈലൂസ് നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.