സ്കൂൾ പരിസരത്ത് പുകയില വിൽപന; 20 കേസെടുത്തു

കൊച്ചി: ജില്ലയിൽ പൊലീസ് നടത്തിയ സ്പെഷൽ ഡ്രൈവിൽ സ്കൂൾ പരിസരങ്ങളിൽ പുകയില ഉൽപന്നങ്ങൾ വിറ്റതിന് 20 കേസ് രജിസ്റ്റർ ചെയ്തു. മറ്റു സ്ഥലങ്ങളിൽ പുകയില ഉൽപന്നങ്ങൾ വിറ്റതിന് 44 കേസുകളും രജിസ്റ്റർ ചെയ്തു. മദ്യപിച്ച് സ്കൂൾ വാഹനം ഓടിച്ച 11 പേർക്കെതിരെയും മദ്യപിച്ച് വാഹനം ഓടിച്ചതിന് അഞ്ചു പേർക്കെതിരെയും മറ്റുള്ള കുറ്റകൃത്യങ്ങൾക്ക് 30 കേസും രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം സിറ്റിയിലുള്ള എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും പരിശോധന നടത്തി. അസി. കമീഷണർമാർ, സർക്കിൾ ഇൻസ്പെക്ടർമാർ, എസ്.ഐമാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.