കൊച്ചി: സ്റ്റേറ്റ് റിസോഴ്‌സ് സെൻററിന് കീഴിലെ എസ്.ആര്‍.സി കമ്യൂണിറ്റി കോളജ് നടത്തുന്ന ബ്യൂട്ടികെയര്‍ ആൻഡ് മാനേജ്‌മെൻറ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് 7,000 രൂപയും ഡിപ്ലോമക്ക് 12,000 രൂപയുമാണ് ഫീസ്. ആറു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് പത്താം ക്ലാസും ഒരുവര്‍ഷത്തെ ഡിപ്ലോമ കോഴ്‌സിന് 12ാം ക്ലാസുമാണ് യോഗ്യതകള്‍. അപേക്ഷഫോറവും പ്രോസ്‌പെക്ടസും 200 രൂപ നിരക്കില്‍ തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിനുസമീപത്തെ എസ്.ആര്‍.സി ഓഫിസില്‍നിന്ന് നേരിട്ട് ലഭിക്കും. തപാലില്‍ വേണ്ടവര്‍ എസ്.ആര്‍.സി ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കുക. അവസാന തീയതി 15. വിവരങ്ങള്‍ക്ക്: www.src.kerala.gov.in, www.srccc.in ഫോണ്‍: 0471- 2325101, 9446330827.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.