മൂവാറ്റുപുഴ: നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. കടാതിയിലെ വെസലാർ, സഫറോൺ ഹോട്ടലുകളിലാണ് ചൊവ്വാഴ്ച രാവിലെ പരിശോധന നടത്തിയത്. ഇവിടെനിന്ന് പിടിച്ചെടുത്ത പഴകിയതും ഉപയോഗശൂന്യമായതുമായ ഭക്ഷണപദാർഥങ്ങൾ നഗരസഭക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ബീഫ് റോസ്റ്റ്, ചില്ലി ചിക്കൻ, ഉൗണ്, മോരുകറികൾ, കപ്പ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. പലതും ദിവസങ്ങൾ പഴക്കമുള്ളതാണ്. ചില ഹോട്ടലുകളിൽ വിളമ്പുന്ന ഭക്ഷണം മോശമാണെന്ന് പരക്കെ ആക്ഷേപം ഉയർന്നതിനെത്തുടർന്നാണ് നഗരസഭ ആരോഗ്യവിഭാഗം മിന്നൽ പരിശോധന നടത്തിയത്. തുടർന്നും പരിശോധനകൾ ഉണ്ടാകുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ഫോട്ടൊ hotel നഗരത്തിലെ ഹോട്ടലുകളിൽനിന്ന് പിടികൂടിയ ഭക്ഷണസാധനങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.