വിമാനത്താവളങ്ങളിലെ ബോംബ് മണക്കുന്ന നായ്​ക്കൾക്ക് ഇനി നിരന്തര പരിശീലനം

നെടുമ്പാശ്ശേരി: വിമാനത്താവളങ്ങളിലെ ബോംബ് മണക്കുന്ന നായ്ക്കൾക്ക് ഇനി മുതൽ നിരന്തരമായി വിദഗ്ധ പരിശീലനം നൽകും. പല രാജ്യാന്തര തീവ്രവാദ സംഘടനകളും പുതിയ രൂപത്തിലുളള സ്ഫോടക വസ്തുക്കൾ തയാറാക്കുന്ന സാഹചര്യം കണക്കിലെടുത്താണിത്. ദ്രവരൂപത്തിൽവരെ തീവ്രവാദ സംഘടനകൾ സ്ഫോടക വസ്തുക്കൾ തയാറാക്കുന്നുണ്ട്. അടുത്തിടെ ചില വിമാനങ്ങൾ കാണാതായതുൾപ്പെടെ സംഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ആകാശയാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിന് സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നത് കൂടുതൽ ആധുനികവത്കരിക്കുന്നത്. നിരന്തര പരിശീലനം നൽകുന്നതിനുവേണ്ടി സി.ഐ.എസ്.എഫ് പ്രത്യേകമായി നായ് പരിശീലന കേന്ദ്രം റാഞ്ചിയിൽ തുടങ്ങിയിട്ടുണ്ട്. ഇവിെടയായിരിക്കും ബാച്ചുകളായി വിവിധ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും മറ്റു തന്ത്രപ്രധാന കേന്ദ്രങ്ങളിലും സേവനമനുഷ്ഠിക്കുന്ന നായ്ക്കൾക്ക് പരിശീലനം നൽകുക. നായ്ക്കൾക്കൊപ്പമുള്ള ഭടന്മാർക്കും പരിശീലനം നൽകും. അനുസരണശീലം, ആരോഗ്യസംരക്ഷണം, സ്ഫോടകവസ്തുക്കൾ മണക്കുന്നതിലുള്ള വൈദഗ്ധ്യം എന്നിവക്കായി വികസിത രാജ്യങ്ങളിലേതിനു തുല്യമായ സിലബസ് തയാറാക്കിയാണ് പരിശീലനം നൽകുന്നത്. പരിശീലന കാലത്ത് കൂടുതൽ വൈദഗ്ധ്യം നേടുന്ന നായ്ക്കൾക്ക് പ്രത്യേക റാങ്കും നൽകുന്നുണ്ട്. ലാബ്രഡോർസ് ഇനത്തെ കൂടാതെ കോക്കർസ്പാനിയൽ ഇനെത്തയും എല്ലാ വിമാനത്താവളങ്ങളിലേക്കും നൽകുന്നുണ്ട്. ഉയരം കുറഞ്ഞ ഈ നായ്ക്കളെ പ്രധാനമായും വിമാനങ്ങളുടെ സീറ്റുകൾക്കടിയിലേക്കും മറ്റും നുഴഞ്ഞുകയറി പരിശോധിക്കാനുള്ള പരിശീലനമാണ് നൽകിവരുന്നത്. ബോംബ് ഭീഷണിയുണ്ടായിട്ടുള്ള പല സന്ദർഭങ്ങളിലും ഇത്തരം നായ്ക്കളുടെ സേവനം പ്രയോജനകരമാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. PHOTOS
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.