'താരസംഘടനയിൽ സാംസ്കാരിക ജീർണത'

ആലുവ: താരസംഘടനയിൽ സാംസ്കാരിക ജീർണത ബാധിച്ചതിന് തെളിവാണ് കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി യോഗം വ്യക്തമാക്കുന്നതെന്ന് എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാലയുടെ 70ാം വാർഷിക പൊതുയോഗം ആരോപിച്ചു. യുവനടിക്ക് പിന്തുണ നൽകുന്നതിന് പകരം അപമാനിക്കുന്ന സാഹചര്യം സാംസ്കാരിക കേരളത്തിന് അപമാനമാണ്.ആരെയും മുൻകൂട്ടി കുറ്റവാളിയായി പ്രഖ്യാപിക്കേണ്ട കാര്യമില്ല, എന്നാൽ, മാനസികമായി തകർന്ന യുവനടിയെ കൂടുതൽ തകർക്കുന്ന നടപടികളാണ് യോഗത്തിലുണ്ടായത്. ഇത്തരം നടപടികൾക്ക് ജനപ്രതിനിധികളായ താരങ്ങൾ കൂടി കൂട്ടുനിന്നത് ജനാധിപത്യ കേരളത്തിന് അംഗീകരിക്കാനാകുന്നതല്ലെന്നും പൊതുയോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ഗ്രന്ഥശാല പ്രസിഡൻറ് സി.കെ. ജയൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.എസ്. സുധീഷ് അധ്യക്ഷത വഹിച്ചു. സി.കെ. കൃഷ്ണൻ, സി.എസ്. അജിതൻ, പി.എം. അയൂബ്, എൻ.സി. വിനോജ്, പി.ജി. വേണു, കെ.കെ. സുബ്രഹ്മണ്യൻ, കരീം കുന്നപ്പിള്ളി, ലക്ഷ്മി, സനോജ് ഞാറ്റുവീട്ടിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.