ആലുവ: സംസ്ഥാനത്ത് വിദ്യാർഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി പദാർഥങ്ങളുടെ ഉപയോഗം ആശങ്കജനകമാണെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിങ് അഭിപ്രായപ്പെട്ടു. യൂനിയൻ ഓഫ് റെസിഡൻറ്സ് അസോസിയേഷെൻറ (യൂറ) ആഭിമുഖ്യത്തിൽ സ്കൂൾതലത്തിൽ ആരംഭിച്ച മുക്തിസേന ക്ലബുകളുടെ പ്രവർത്തേനാദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗത്തിനെതിരെ സ്കൂൾതലത്തിൽ നടത്തിവരുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ലഹരിപദാർഥങ്ങളുടെ ഉപയോഗം തടയുന്നതിനാണ് ബാറുകൾ തുറക്കുന്നതെന്ന സർക്കാർ നിലപാട് വിചിത്രമായിരിക്കുെന്നന്ന് അധ്യക്ഷത വഹിച്ച മദ്യനിരോധനസമിതി സംസ്ഥാന പ്രസിഡൻറും യൂറ വൈസ് പ്രസിഡൻറുമായ ഡോ. ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്കോപ്പ അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി പി.പി. ബെന്നി, ഡെപ്യൂട്ടി കമീഷണർ എം.ജെ. ജോസഫ്, വി.ടി. ജോബ്, എം.എം. അബ്ബാസ്, ഖദീജ, പി.എം. മജീദ്, ടി. ജോർജ്, ചിന്നൻ ടി. പൈനാടത്ത്, പി.എ. ആരിഫ്, അരവിന്ദാക്ഷൻ, വി.ടി. ചാർലി, സി.കെ. ലക്ഷ്മി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.