കളമശ്ശേരി: വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ കളമശ്ശേരി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ഉണർവ് വിദ്യാഭ്യാസ പദ്ധതിയുടെ ആഗസ്റ്റ് അഞ്ചിന് നടക്കും. കഴിഞ്ഞ അധ്യയനവർഷം പത്ത്, പ്ലസ് ടു ക്ലാസുകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച മണ്ഡലത്തിലെ സ്കൂളുകളിൽ പഠിച്ച കുട്ടികളെയും നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാരായ മറ്റുസ്ഥലങ്ങളിൽ പഠിച്ച കുട്ടികളെയുമാണ് ആദരിക്കുന്നത്. സംഗമം നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിദ്യാർഥികൾ മാർക്ക് ലിസ്റ്റും രണ്ട് ഫോട്ടോയും 10നകം ഇടപ്പള്ളി ടോളിലെ എം.എൽ.എ ഓഫിസിൽ എത്തിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.