സി.പി.ഐയുടെ ജനപക്ഷ നിലപാടില്‍ മാറ്റമുണ്ടാവില്ലെന്ന് കാനം

വൈപ്പിന്‍: എക്കാലത്തും ജനപക്ഷത്ത് നിലകൊണ്ട പാര്‍ട്ടിയാണ് തങ്ങളുടേതെന്നും അതിന് ഇനിയും മാറ്റമുണ്ടാവില്ലെന്നും സി.പി.ഐ സംസ്ഥാന െസക്രട്ടറി കാനം രാജേന്ദ്രൻ. ചില ബാഹ്യശക്തികള്‍ ഈ നിലപാടിനെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും പാര്‍ട്ടിയുടെ നിലപാടിൽ മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറായി ഗൗരീശ്വരത്ത് അഡ്വ. മണ്ണാളി വിശ്വനാഥന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം. കെ.ജി. പവിത്രന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, അഡ്വ. മജ്‌നു കോമത്ത്, അഡ്വ. സാജന്‍ മണ്ണാളി, ഇ.സി. ശിവദാസ് എന്നിവര്‍ സംസാരിച്ചു. വേലിയേറ്റവും മഴയും; തീരദേശറോഡ് തകര്‍ച്ചയില്‍ വൈപ്പിന്‍: കനത്ത മഴയും വേലിയേറ്റവും മൂലം വൈപ്പിന്‍ തീരദേശം റോഡ് തകര്‍ച്ചയിൽ. ചെറായി ബീച്ചിന് തെക്കോട്ട് പള്ളത്താംകുളങ്ങര, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം മേഖലകളിലെ തീരദേശ റോഡാണ് തകര്‍ന്നത്. വെള്ളംകെട്ടി പലയിടത്തും കുഴികളും ഗര്‍ത്തങ്ങളും രൂപപ്പെട്ടു. വേലിയേറ്റത്തില്‍ കടല്‍ഭിത്തികള്‍ക്കിടയിലൂടെയും മുകളില്‍ക്കൂടിയും മണ്ണ് റോഡിലേക്ക് അടിച്ചുകയറി പലയിടത്തും വാഹനഗതാഗതം മുടങ്ങുന്നു. വെള്ളം മൂലം തിരിച്ചറിയാതെ വാഹനങ്ങള്‍ കുഴികളില്‍ വീഴുന്നു. മഴക്ക് ശമനമുണ്ടായാല്‍ റോഡുപണി ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.