ചെങ്ങമനാട്: അത്താണി കവലയിലെ വടവൃക്ഷം അപകട ഭീഷണി ഉയര്‍ത്തുന്നു. കൊമ്പുകള്‍ പടര്‍ന്ന് പന്തലിച്ച് ഏത് നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയാണ്. മരക്കൊമ്പ് ഒടിഞ്ഞുവീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവം വരെ ഉണ്ടായിട്ടുണ്ട്. മഴെയത്തുടര്‍ന്ന് മരക്കൊമ്പുകള്‍ ഒടിഞ്ഞുതൂങ്ങിയ നിലയിലാണ്. കൊമ്പുകള്‍ വെട്ടി മാറ്റി പ്രശ്നം പരിഹരിക്കാമെങ്കിലും അധികാരികള്‍ ഇക്കാര്യം ശ്രദ്ധിക്കുന്നില്ലെന്നാണ് ആക്ഷേപം. ബസ്സ്റ്റോപ്പും കച്ചവട സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന തിരക്കേറിയ കവലയിലാണ് മരം അപകടഭീഷണി ഉയർത്തുന്നത്. മരക്കൊമ്പുകള്‍ അടിയന്തരമായി മുറിച്ചുമാറ്റി അപകടരഹിത അവസ്ഥ സൃഷ്ടിക്കണമെന്ന് നെടുമ്പാശ്ശേരി പഞ്ചായത്ത് 14ാം വാര്‍ഡ് അംഗം പി.കെ. അജി വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.