ജി.എസ്​.ടി: ഗുജറാത്തിൽ വസ്​ത്രവ്യാപാരികളുടെ സമരം തുടരും

അഹ്മദാബാദ്: തുണിത്തരങ്ങൾക്കുമേൽ അഞ്ചുശതമാനം ചരക്ക് സേവന നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് ആരംഭിച്ച സമരം തുടരാൻ ഗുജറാത്തിലെ വസ്ത്രവ്യാപാരികൾ തീരുമാനിച്ചു. സൂറത്തിൽ കഴിഞ്ഞദിവസം നടന്ന പ്രതിഷേധത്തിനുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിനെതുടർന്നാണ് സമരം ശക്തമാക്കാൻ സംഘടന തീരുമാനിച്ചത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ പ്രമുഖ വസ്ത്രവ്യാപാരകേന്ദ്രമായ അഹ്മദാബാദിലെ മസ്കതി മാർക്കറ്റിൽ 30,000ത്തോളം വ്യാപാരികൾ കടകൾ അടച്ചിട്ടു. നികുതിവിഷയത്തിൽ തീരുമാനമാകാത്തപക്ഷം അനിശ്ചിതമായി കടകൾ അടച്ചിടുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.