മന്ത്രി റിജിജു കയറിയ ഹെലികോപ്ടർ അടിയന്തരമായി ഇറക്കി ഇട്ടനഗർ: കേന്ദ്രമന്ത്രി കിരൺ റിജിജു സഞ്ചരിച്ച ഹെലികോപ്ടർ മോശം കാലാവസ്ഥയെതുടർന്ന് അടിയന്തരമായി നിലത്തിറക്കി. മന്ത്രിക്കും മറ്റു യാത്രികർക്കും പരിക്കില്ല. അസം തലസ്ഥാനമായ ഗുവാഹതിയിൽനിന്ന് അരുണാചൽ പ്രദേശിലെ സിറോയിലേക്ക് യാത്ര ചെയ്യവെയാണ് മി–17 ഹെലികോപ്ടർ മോശം കാലാവസ്ഥയെ തുടർന്ന് അടിയന്തരമായി ഇറക്കേണ്ടിവന്നത്. ''പൈലറ്റുമാരുടെ പരിചയസമ്പന്നതമൂലം സുരക്ഷിതമായി നിലത്തിറങ്ങാനായി'' –റിജിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.