പ്രതിഭ സംഗമം

പള്ളുരുത്തി: കുമ്പളങ്ങി ഗ്രാമപഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ നടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാർട്ടിൻ ആൻറണി ഉദ്ഘാടനം ചെയ്തു. പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരെയും കലാ കായിക മത്സരത്തിൽ ദേശീയ, സംസ്ഥാന തലത്തിൽ മെഡൽ നേടിയവരെയും ആദരിച്ചു. വൈസ് പ്രസിഡൻറ് അമല ബാബു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സുരേഷ് ബാബു, മാർഗരറ്റ് ലോറൻസ്, സുബീഷ്, പഞ്ചായത്തംഗം എം.പി. രത്തൻ, സെക്രട്ടറി ഷീല എന്നിവർ സംസാരിച്ചു. പള്ളുരുത്തി കാരുണ്യ സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ നടന്ന കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് റോഷിത്ത് അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.എച്ച്.പ്രീതി, കെ.എം.റിയാദ്, സുനിൽ രമണയ്യ എന്നിവർ പുരസ്കാര വിതരണം നടത്തി. ധന്യശ്യാം, ജോൺ ജോസഫ്, സോണി കെ.ഫ്രാൻസിസ്, ബിജു ജോയപ്പൻ എന്നിവർ സംസാരിച്ചു. കൊച്ചി നഗരസഭ 20ാം ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഗീത പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഡൊമിനിക് പ്രസേൻറഷൻ പുരസ്കാര സമർപ്പണം നടത്തി. ബെയ്സിൽ മലൈന്തറ, എ.ജെ.ജെയിംസ്, എ.പി.വിനോദ്, കെ.ആർ.മണി, എം.വി.പ്രഹ്ലാദൻ, മധു വാർമയിൽ, കെ.കെ.സുദേവ്, വി.വി. ഉല്ലാസ് കുമാർ, റഹീസ സലാം, എ.ജെ. സന്തോഷ് എന്നിവർ സംസാരിച്ചു. മഹാത്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഹേമ പ്രഹ്ലാദൻ അധ്യക്ഷത വഹിച്ചു. ബെയ്സിൽ മൈലന്തറ, ടി.പി. ജാനേഷ്കുമാർ, എ.ജെ. ജെയിംസ്, ആർ. സുനിൽകുമാർ, ഷിജു ചിറ്റേപ്പളളി, കെ.ആർ. രാജേഷ്, കെ.കെ. തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.