ഹരിപ്പാട്: എൻ.ടി.പി.സിയുടെ കായംകുളം താപവൈദ്യുതിനിലയത്തിലെ വൈദ്യുതിക്ക് ജി.എസ്.ടി നടപ്പാകുന്നതോടെ വില കുറയാൻ സാധ്യത. വൈദ്യുതി ഉൽപാദനത്തിന് ഇന്ധനമായി ഉപയോഗിക്കുന്ന നാഫ്തയുടെ വില ടണ്ണിന് 1000 മുതൽ 2000 രൂപ വരെ കുറയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നികുതി കുറയുന്നതാണ് നാഫ്തയുടെ വിലയിടിവിന് കാരണമാകുന്നത്. നേരത്തേ, കായംകുളം വൈദ്യുതിക്ക് 7.20 രൂപ മുതൽ 13 രൂപ വരെ യൂനിറ്റിന് ഉണ്ടായിരുന്നു. ഇപ്പോഴത് യൂനിറ്റിന് അഞ്ചുരൂപക്ക് സർക്കാറിന് നൽകാൻ എൻ.ടി.പി.സി തയാറാണ്. കെ.എസ്.ഇ.ബി വാങ്ങണം എന്നു മാത്രം. എന്നാൽ, കെ.എസ്.ഇ.ബി ഇപ്പോൾ വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ വ്യക്തതയില്ല. ജലവൈദ്യുതിയെ ആശ്രയിച്ചാണ് സംസ്ഥാനം നീങ്ങുന്നത്. വൈദ്യുതി കൂടുതൽ വില കൊടുത്ത് വാങ്ങണമെന്ന സ്ഥിതി വന്നപ്പോൾ അവശ്യഘട്ടത്തിൽ മാത്രമാണ് കായംകുളം വൈദ്യുതി വാങ്ങിയിരുന്നത്. രണ്ട് വർഷമായി കായംകുളം നിലയം വൈദ്യുതി ഉൽപാദനം നിർത്തി അടച്ചിട്ടിരിക്കുകയാണ്. ജി.എസ്.ടി പ്രകാരം ഉൽപാദനച്ചെലവ് കുറയുന്ന സാഹചര്യത്തിൽ കായംകുളം വൈദ്യുതി കെ.എസ്.ഇ.ബി വാങ്ങുെമന്നാണ് എൻ.ടി.പി.സി അധികൃതരുടെ പ്രതീക്ഷ. ഇതിനിടെ, നിലയത്തിൽ സൗരോർജം സ്വന്തം ആവശ്യത്തിന് ഉൽപാദിപ്പിച്ചു വരുന്നു. ഭാവിയിൽ വാണിജ്യ അടിസ്ഥാനത്തിൽ സോളാർ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സാധ്യതപഠനവും ഇവിടെ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.