തൃക്കാക്കര ഭാരത് മാത കോളജ് മാനേജ്മെൻറിനെതിരെ കെ.എസ്.യു

കൊച്ചി: വിദ്യാഭ്യാസ ബന്ദിനിടെ തൃക്കാക്കര ഭാരത് മാത കോളജിൽ മാനേജ്മ​െൻറ് സി.ഐ.ടി.യു പ്രവർത്തകരെ വിളിച്ചുവരുത്തി അക്രമത്തിലേക്ക് നയിക്കുകയായിരുെന്നന്ന് കെ.എസ്.യു. കോളജ് മാനേജർ, പ്രിൻസിപ്പൽ എന്നിവർ സി.ഐ.ടി.യു പ്രവർത്തകരെ വിളിച്ചുവരുത്തുകയായിരുന്നു. ഇത് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി വാക്കേറ്റത്തിലേക്കും സംഘർഷത്തിലേക്കും നയിക്കുകയായിരുന്നെന്ന് ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ ആരോപിച്ചു. കോളജിനുള്ളിലേക്ക് നടത്തിയ മാർച്ചിൽ ജില്ല സെക്രട്ടറി കെ.എം. മൻസൂർ, യൂത്ത് കോൺഗ്രസ് നേതാക്കളായ എ.ആർ. പത്മദാസ്, വിനയകൃഷ്ണൻ, കെ.എം. മനാഫ്, ശരത്, മൻസൂർ പാടിവട്ടം, ഹാഷിം, അനസ് എന്നിവരെ അറസ്റ്റ് ചെയ്തു. വിദ്യാർഥികളെ സമരം നടത്തുന്നതിൽ ഭീഷണിപ്പെടുത്തിയ പ്രവണതകൾക്കും സി.ഐ.ടി.യുക്കാരെ വിളിച്ചുവരുത്തി കലാപത്തിന് ഒത്താശ ചെയ്തതിലും മാനേജ്മ​െൻറിനെതിരെ വരുംദിവസങ്ങളിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് കെ.എസ്.യു ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.