ഭിന്നശേഷിക്കാരായ 70 കുട്ടികള്‍ക്ക് ആകാശയാത്ര

കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഇൻറര്‍നാഷനല്‍ എയര്‍പോര്‍ട്ട്, കൊച്ചിന്‍ വെസ്റ്റ്, കൊച്ചിന്‍ ട്രൈസിറ്റി എന്നിവരുടെ സഹകരണത്തോടെ വ്യാഴാഴ്ച സംഘടിപ്പിക്കുന്നു. റോട്ടറി ക്ലബുകളുടെ സംയുക്ത പ്രോഗ്രാമായ റോട്ടറി ഒളിമ്പിക്‌സ് ഫോര്‍ സ്‌പെഷല്‍ എജുക്കേഷന്‍ സ്റ്റുഡൻറ്സി​െൻറ (റോസസ്) ഭാഗമായാണ് മുന്‍ വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ആകാശയാത്ര സംഘടിപ്പിക്കുന്നത്. രാവിലെ 10.30ന് നെടുമ്പാശ്ശേരിയില്‍നിന്ന് യാത്ര ആരംഭിക്കും. തിരുവനന്തപുരം മൃഗശാലയും മറ്റ് വിനോദകേന്ദ്രങ്ങളും സന്ദര്‍ശിക്കും. വൈകീേട്ടാടെ പ്രത്യേകം തയാറാക്കിയ ബസിൽ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര. കൈകൾ ഇല്ലാതെ ജനിച്ചെങ്കിലും വിധിയോടുപൊരുതി കാലുകള്‍കൊണ്ട് പരിശീലിച്ച് ഗ്രാഫിക് ഡിസൈനറായി പേരെടുത്ത ജില്ലുമോള്‍ മാരിയറ്റും കുട്ടികളോടൊപ്പം ഉണ്ടാകും. മൂന്ന് ക്ലബുകളെ പ്രതിനിധാനംചെയ്ത് ജ്യോതി രാമചന്ദ്രന്‍, പി.ആര്‍.വി. നായര്‍, സാബു കേളന്ത്ര, റോമിലാല്‍ മാധവന്‍ എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് റോസസി​െൻറ സെക്രട്ടറി ബിബു പുന്നൂരാന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.