കൊച്ചി: ജില്ലയിൽ പൊതുമരാമത്ത് വകുപ്പിെൻറ പദ്ധതികൾ സംബന്ധിച്ച് വിശദ പരിശോധനക്ക് 14ന് യോഗം വിളിക്കുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചതായി സി.പി.എം. ഇക്കാര്യം ആവശ്യപ്പെട്ട് സി.പി.എം ജില്ല കമ്മിറ്റി മന്ത്രിക്ക് കത്ത് നൽകിയിരുന്നു. തമ്മനം-പുല്ലേപ്പടി റോഡ് വികസനത്തിന് ബജറ്റിൽ അർഹമായ പ്രാധാന്യം നൽകിയിട്ടുണ്ട്. സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞാൽ നഗരത്തിലെ ഗതാഗതത്തിന് ആശ്വാസമായിരിക്കും. വൈറ്റില-കുണ്ടന്നൂർ മേൽപാല നിർമാണവും പ്രാധാന്യമർഹിക്കുന്നതാണ്. അറ്റ്ലാൻറിസ് മേൽപാലം, വാത്തുരുത്തി മേൽപാലം, വടുതല മേൽപാലങ്ങളും പണം വകയിരുത്തിയ പദ്ധതികളാണ്. റെയിൽവേയുമായി ആവശ്യമായ ചർച്ചകൾ നടത്തേണ്ടത് ഈ പദ്ധതികളുടെ നടത്തിപ്പിന് ആവശ്യമാണ്. കേരളത്തിൽ ഒരു റോഡ് വികസനത്തിന് ഏറ്റവുമധികം പണം അനുവദിച്ചത് തൃപ്പൂണിത്തുറ--വൈക്കം റോഡിനാണ്. സീ പോർട്ട്- എയർപോർട്ട് റോഡിെൻറ രണ്ടാം ഘട്ട നിർമാണം, കാക്കനാട് -തങ്കളം റോഡ്, എച്ച്.എം.ടി ജങ്ഷൻ വിപുലീകരണം എന്നിവയെല്ലാം ജില്ലയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ്. ഈ പദ്ധതികളെല്ലാം ഉദ്ദേശിച്ച സമയത്ത് പൂർത്തീകരിക്കാൻ ശരിയായ ആസൂത്രണവും പിന്തുടർച്ചയും ഒഴിവാക്കാനാവാത്തതാണ്. ഇതെല്ലാം വിശദമായി പരിശോധിച്ച് തീരുമാനങ്ങളെടുക്കണമെന്ന് മന്ത്രിയോട് ജില്ല കമ്മിറ്റി അഭ്യർഥിച്ചിരുന്നു എന്നും സി.പി.എം ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.