കെ.പി.എം.എസ് ആഹ്ലാദ പ്രകടനം നടത്തി

കാക്കനാട്: സഭാ തര്‍ക്കത്തില്‍ അനുകൂല കോടതി വിധിയുണ്ടായ സാഹചര്യത്തില്‍ കേരള പുലയര്‍ മഹാസഭ (കെ.പി.എം.എസ്) പുന്നല ശ്രീകുമാര്‍ വിഭാഗം കാക്കനാട്ട് ആഹ്ലാദ പ്രകടനം നടത്തി. വഞ്ചിയൂര്‍ കോടതിയില്‍നിന്ന് തങ്ങള്‍ക്ക് അനുകൂല കോടതി വിധിയുണ്ടായെന്ന് ആവകാശപ്പെട്ടായിരുന്നു പുന്നല വിഭാഗം ആഹ്ലാദപ്രകടനവും മധുരപലഹാര വിതരണവും നടത്തിയത്. കാക്കനാട് സംഘടിപ്പിച്ച യോഗത്തില്‍ സി.കെ. രാജപ്പന്‍, ടി.കെ. മണി, എം.എം. ബിജു, എം.ടി. ശിവന്‍, എം.കെ. രാജു, കെ.ടി. അയ്യപ്പന്‍കുട്ടി, സുജാത വേലായുധന്‍ എന്നിവർ സംസാരിച്ചു. ഇ.എ. കുഞ്ഞുമോന്‍, പി.കെ. ബിജു, എന്‍.എസ്. സുബീഷ്, ശോഭന പരമു, രാധ അയ്യപ്പന്‍ കുട്ടി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.