കൊച്ചി: കേന്ദ്ര പൊതുമേഖല സംരക്ഷണത്തിന് േട്രഡ് യൂനിയനുകളുടെ സംയുക്ത സംസ്ഥാന കൺവെൻഷൻ ബുധനാഴ്ച കളമശ്ശേരി ടൗൺഹാളിൽ ചേരും. 19 േട്രഡ് യൂനിയനുകൾ ഒരുമിച്ച് വിളിച്ചുചേർത്ത സമരപ്രഖ്യാപന കൺവെൻഷനിൽ സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിൽനിന്നും തൊഴിൽ മേഖലയിൽനിന്നും ആളുകൾ പങ്കെടുക്കും. േട്രഡ് യൂനിയൻ നേതാക്കളായ എളമരം കരീം, ആർ. ചന്ദ്രശേഖരൻ, കെ.പി. രാജേന്ദ്രൻ, തമ്പാൻ തോമസ്, കെ.എൻ. രവീന്ദ്രനാഥ്, എം.എം. ലോറൻസ്, കെ. ചന്ദ്രൻപിള്ള, ജെ. ഉദയഭാനു, കെ.കെ. ഇബ്രാഹിംകുട്ടി, പി. രാജു, സി.കെ. മണിശങ്കർ, ചാൾസ് ജോർജ്, കെ.എൻ. ഗോപി, മനോജ്ഗോപി, രഘുനാഥ് പനവേലി, ജോസ് തോമസ്, പി.എം. ദിനേശൻ, കെ.ടി. വിമലൻ, ജീവകുമാർ, അഡ്വ. ടി.ബി. മിനി, പി.എസ്. ഫാരിഷ, ജി.ബി. ഭട്ട്, ഗോപി എൻ. മേനോൻ, മനോജ് പെരുമ്പിള്ളി, എം.എ. ഷാജി എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.