കെ.സി.ബി.സി ആശുപത്രി മേധാവികളുടെ യോഗം

കൊച്ചി: കെ.സി.ബി.സി ലേബർ കമീഷൻ ബുധനാഴ്ച പി.ഒ.സിയിൽ ചേരുന്ന സ്ഥാപന മേധാവികളുടെ യോഗത്തിൽ നഴ്സുമാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ.സി.ബി.സി ലേബർ കമീഷൻ ചെയർമാൻ ഡോ. അലക്സ് വടക്കുംതല, െഡപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ. വർഗീസ് വള്ളിക്കാട്ട്, സെക്രട്ടറി ഫാ. ജോർജ് തോമസ് നിരപ്പുകാലായിൽ, ഹെൽത്ത് കമീഷൻ സെക്രട്ടറി ഫാ.സൈമൺ പാലുപെറ്റ, കാത്തലിക് ആശുപത്രി അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡൻറ് ഫാ. തോമസ് വൈക്കത്തുപറമ്പിൽ, കമീഷൻ ജോയൻറ് സെക്രട്ടറി ജോസഫ് ജൂഡ് എന്നിവർ നേതൃത്വം നൽകും. കത്തോലിക്കസഭ നേതൃത്വത്തിലെ ആശുപത്രികളുടെ മേധാവികൾ പങ്കെടുക്കും. എം.ടെക് അഡ്മിഷൻ കാക്കനാട്: രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ 2017--18 അധ്യയന വർഷേത്തക്കുള്ള വിവിധ എം.ടെക് കോഴ്സുകളിക്കേ് അപേക്ഷ ക്ഷണിച്ചു. സിൽ േപ്രാസസിങ്, ഇൻഡസ്ട്രിയൽ ൈഡ്രവ്സ് ആൻഡ് കൺേട്രാൾ, കമ്യൂണിക്കേഷൻ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസ്, വി.എൽ.എസ്.ഐ ആൻഡ് എംബെഡഡ് സിസ്റ്റം, നെറ്റ്്വർക്ക് എൻജിനീയറിങ് എന്നിവയാണ് കോഴ്സുകൾ. 10നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484--2660999, 9947256711. www.rajagiritech.ac.in
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.