സ്വാശ്രയ എൻജി. മാനേജ്മെൻറ് അസോ. സസ്പെൻഡ് ചെയ്ത അംഗം രാജിെവച്ചു തിരുവനന്തപുരം: സ്വാശ്രയ എൻജിനീയറിങ് കോളജ് മാനേജ്മെൻറ് അസോസിയേഷനിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ചെയർമാൻ ടി.ആർ. ഷംസുദ്ദീൻ സംഘടനയിൽനിന്ന് രാജിെവച്ചു. സ്വാർഥ താൽപര്യത്തിനുവേണ്ടി അസോസിയേഷൻ പ്രസിഡൻറ് ജോറി മത്തായി പദവി ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ചാണ് രാജി. സ്വന്തം കോളജിെൻറ ഫലം സംബന്ധിച്ച് തെറ്റായ പ്രചാരണം നടത്തുെന്നന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം മാനേജ്മെൻറ് അസോസിയേഷൻ ജനറൽബോഡി അന്വേഷണ വിധേയമായി കോളജ് ചെയർമാനായ ഷംസുദ്ദീനെ സസ്പെൻഡ് ചെയ്തത്. തെൻറ സ്ഥാപനത്തിനെതിരെയുള്ള ആരോപണം പ്രതികാരത്തോടുകൂടിയതും കെട്ടിച്ചമച്ചതും ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ളതാണെന്ന് ഷംസുദ്ദീൻ അറിയിച്ചു. സാങ്കേതിക സർവകലാശാല പ്രസിദ്ധീകരിച്ച പരീക്ഷ ഫലമാണ് പ്രചാരണത്തിന് ഉപയോഗിച്ചത്. ഏപ്രിൽ നാലിന് സാങ്കേതിക സർവകലാശാലയുടെ വെബ്സൈറ്റിലെ ഫലം പ്രകാരം കൊച്ചിൻ കോളജിന് 68 ശതമാനം വിജയമാണുള്ളത്. 12ാം റാങ്കും കോളജിലെ വിദ്യാർഥിക്കാണ്. സർവകലാശാല പ്രസിദ്ധീകരിച്ച വിവരങ്ങളും കോളജിലെ രജിസ്റ്ററുകൾ പ്രകാരമുള്ള വിവരങ്ങളുമാണ് വിജയശതമാനം കണക്കാക്കുന്നതിന് ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ, അസോസിയേഷൻ പ്രസിഡൻറിെൻറ കോളജും പരാതി നൽകിയയാളുടെ കോളജും മൂവാറ്റുപുഴ കൊച്ചിൻ കോളജിെൻറ സമീപത്തുള്ള കോളജായതിനാൽ വിജയശതമാനം കുറഞ്ഞ കോളജുകൾതന്നെ കരുവാക്കി പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുകയായിരുെന്നന്ന് ഷംസുദ്ദീൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.