സമാധാന ശ്രമങ്ങൾക്ക് തയാർ-ഒാർത്തഡോക്സ് സഭ കോലഞ്ചേരി: സുപ്രീം കോടതി വിധിയനുസരിച്ച സമാധാനശ്രമങ്ങൾക്ക് ഓർത്തഡോക്സ് സഭ ഒരുക്കമാണെന്ന് സഭ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ 'മാധ്യമ'ത്തോട് പറഞ്ഞു. സഭക്കനുകൂലമായ കോടതി വിധി സർക്കാർ നടപ്പാക്കുമെന്നാണ് പ്രതീക്ഷ. മുമ്പ് മന്ത്രിസഭ ഉപസമിതി നടത്തിയ അനുരഞ്ജന നീക്കങ്ങളോട് സഭ ക്രിയാത്്മകമായി പ്രതികരിച്ചപ്പോൾ നിഷേധാത്്മക നിലപാട് സ്വീകരിച്ചത് യാക്കോബായ വിഭാഗമാണ്. അത്തരമൊരു സാഹചര്യത്തിൽ അനുരഞ്ജനത്തിന് പ്രസക്തിയുണ്ടെന്ന് കരുതുന്നില്ല. 1934ലെ ഭരണഘടനയനുസരിച്ച് കാതോലിക്ക ബാവയെ സഭാ തലവനായി കരുതുന്ന എല്ലാവർക്കും ആരാധന കാര്യങ്ങളിൽ പങ്കെടുക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.