ഏതറ്റംവരെയും പോകും ^യാക്കോബായ സഭ

ഏതറ്റംവരെയും പോകും -യാക്കോബായ സഭ കോലഞ്ചേരി: സുപ്രീം കോടതി വിധി പഠിച്ച് അനന്തര നടപടി കൈക്കൊള്ളുമെന്ന് യാക്കോബായ വിഭാഗം കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ. വിശ്വാസികൾ പടുത്തുയർത്തിയ ദേവാലയങ്ങൾ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകാൻ പുത്തൻകുരിശ് പാത്രിയാർക്ക സ​െൻററിൽ ചേർന്ന അടിയന്തര സഭാ സുന്നഹദോസ് തീരുമാനിച്ചു. കോടതി വിധി സംബന്ധിച്ച നിലപാട് അറിയിക്കുന്നതിനായി സഭ പ്രതിനിധി സംഘം ഉടനടി മുഖ്യമന്ത്രിയെ കാണും. ചൊവ്വാഴ്ച രാവിലെ 10മുതൽ കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ പ്രാർഥന യഞ്ജം ആരംഭിക്കും. സഭ മാനേജിങ് കമ്മിറ്റിയും വർക്കിങ് കമ്മിറ്റിയും വൈകീട്ട് മൂന്നിന് അവിടെെവച്ച് ചേരാനും സുന്നഹദോസ് തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.