പള്ളിയാക്കൽ സഹകരണ ബാങ്കി​െൻറ കൃഷി മോഡൽ പ്രശംസനീയം ^ടി.വി. രാജേഷ് എം.എൽ.എ

പള്ളിയാക്കൽ സഹകരണ ബാങ്കി​െൻറ കൃഷി മോഡൽ പ്രശംസനീയം -ടി.വി. രാജേഷ് എം.എൽ.എ പറവൂർ: സഹകരണമേഖലക്ക് ഏഴിക്കര പള്ളിയാക്കൽ സഹകരണ ബാങ്ക് മാതൃകയും വഴികാട്ടിയുമാണെന്ന് എം.എൽ.എ ടി.വി. രാജേഷ്. കല്യാശേരി നിയോജക മണ്ഡലത്തിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, പഞ്ചായത്ത് പ്രസിഡൻറുമാർ, സഹകരണ ബാങ്ക് പ്രസിഡൻറുമാർ, സെക്രട്ടറിമാർ എന്നിവരടക്കം 40 അംഗ സംഘം എം.എൽ.എയുടെ നേതൃത്വത്തിൽ പള്ളിയാക്കൽ സർവിസ് സഹകരണ ബാങ്കും ബാങ്കി​െൻറ കീഴിെല സ്വാശ്രയസംഘങ്ങളുടെ കൃഷിയിടങ്ങളും സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുമായുള്ള ഇത്തരം ബന്ധമാണ് ബാങ്കി​െൻറ വളർച്ചക്ക് കാരണം. ഈ മാതൃക കല്യാശേരി നിയോജക മണ്ഡലത്തിലേക്ക് പകർത്താൻ ആത്മവിശ്വാസം നൽകുന്നതാണ് പള്ളിയാക്കൽ സന്ദർശനമെന്ന് ടി.വി. രാജേഷ് പറഞ്ഞു. ഏഴിക്കരയിലെത്തിയ സംഘത്തെ ബാങ്ക് പ്രസിഡൻറ് പി.പി. ഏലിയാസ്, സെക്രട്ടറി എം.പി. വിജയൻ, ഡയറക്ടർമാർ, ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ബാങ്കി​െൻറ ഓണക്കാല പച്ചക്കറി നടീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് സംഘം പച്ചക്കറി, വാഴ, ക്ഷീരം, കോഴി, താറാവ്, കുറ്റിമുല്ല, പൊക്കാളി എന്നീ കൃഷിയിടങ്ങൾ സന്ദർശിച്ചു. ഉച്ചക്കുശേഷം ബാങ്കി​െൻറ സേവന കേന്ദ്രം ഹാളിൽ നടന്ന അവലോകനയോഗത്തിൽ ബാങ്ക് പ്രസിഡൻറ് പി.പി. എലിയാസ് അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി എം.പി. വിജയൻ സംശയനിവാരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.