മഴ കനത്തു; തീരദേശ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയിൽ

പറവൂർ: മഴ ശക്തമായതോടെ തീരദേശ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയിൽ. പറവൂർ നഗരത്തിലെ മിക്കവാറും റോഡുകൾ വെള്ളക്കെട്ടിലാണ്. ആലുവ-പറവൂർ റോഡിൽ വെടിമറ പെട്രോൾ പമ്പിന് സമീപം വെള്ളക്കെട്ടിലായിരി. സമീപത്തെ പറമ്പിൽനിന്നുള്ള വെള്ളം റോഡിലേക്ക് ഒഴുകി നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. തീരദേശ മേഖലകളായ ഏഴിക്കര, വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളിലും വെള്ളക്കെട്ട് ഭീഷണിയുണ്ട്. പറവൂർ നഗരത്തി​െൻറ പടിഞ്ഞാറൻ മേഖലകളിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, കാളത്തോട് പ്രദേശം, തെക്കേ നാലുവഴിയിൽ വെളുത്തട്ട് റോഡിലും പെരുമ്പടന്ന അണ്ടിശ്ശേരിൽ മേഖലകളിലും അത്താണിയിലും ഏഴിക്കരയിലെ കെടാമംഗലം, കണ്ണൻചിറ ഭാഗങ്ങളിലും രൂക്ഷ വെള്ളക്കെട്ടാണ്. കണ്ണഞ്ചിറ ഭാഗത്ത് കാനകളില്ലാത്തതുമൂലം വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതെ ക്ഷീരസംഘം ഉൾപ്പെടെയുള്ള കടകൾക്കുമുന്നിൽ കെട്ടിക്കിടക്കുകയാണ്. കൊട്ടുവള്ളിക്കാട്, മാല്യങ്കര, മടപ്ലാതുരുത്ത്, തുരുത്തിപ്പുറം, ചക്കുമരശേരി, കുഞ്ഞിത്തൈ എന്നിവിടങ്ങളിലും ചിറ്റാറ്റുകരയിലെ പട്ടണം, നീണ്ടൂർ, പൂയപ്പിള്ളി തുടങ്ങിയ സ്ഥലങ്ങളിലും വെള്ളം നിറഞ്ഞു. ദേശീയപാത 17ൽ വരാപ്പുഴ മുതൽ മൂത്തകുന്നം വരെയുള്ള റോഡരികിലും വെള്ളം കയറി. മുനമ്പം കവല, പട്ടണം കവല, തുരുത്തിപ്പുറം, മൂത്തകുന്നം സൗത്ത് എന്നിവിടങ്ങളിലും സ്ഥിതി മോശമല്ല. പറവൂർ നഗരത്തിലെ പ്രധാന സ്ഥലങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം നിറഞ്ഞുകിടക്കുകയാണ്. താലൂക്ക് ആശുപത്രിയുടെ പ്രധാന കവാടം വെള്ളം നിറഞ്ഞ അവസ്ഥയിലാണ്. ഇതുമൂലം രോഗികളും ജീവനക്കാരും ആശുപത്രിയിൽ എത്തുന്ന മറ്റുള്ളവരും വെള്ളം നീന്തേണ്ട അവസ്ഥയാണ്. കച്ചേരിവളപ്പ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിലും വെള്ളം നിറഞ്ഞിരിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.