സർവോദയം കുര്യന്‍ അവാര്‍ഡ് കായംകുളത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക്

വൈപ്പിന്‍: ജീവകാരുണ്യപ്രവര്‍ത്തകനായിരുന്ന സർവോദയം കുര്യ‍​െൻറ സ്മരണാർഥം ആതുരസേവനരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരം കായംകുളത്തെ ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മക്ക് ലഭിച്ചു. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഞാറക്കലില്‍ ഈ മാസം 16ന് വൈകീട്ട് മൂന്നിന് നടക്കുന്ന സർവോദയം കുര്യന്‍ അനുസ്മരണചടങ്ങില്‍ ഡൊമിനിക് പ്രസേൻറഷന്‍ അവാര്‍ഡ് വിതരണം ചെയ്യും. പ്രസിഡൻറ് പോൾ ജെ. മാമ്പിള്ളി അധ്യക്ഷത വഹിക്കും. സമ്മേളനം ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.