മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി സാന്താക്രൂസ് ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത് 1818ൽ പണിതീർത്ത സ്മാരകത്തിെൻറ നിർമാണവാർഷികം ആലോഷിച്ചു. കൊച്ചി രൂപത വികാരി ജനറൽ മോൺസിഞ്ഞോർ പീറ്റർ ചടയങ്ങാട്ട് ഉദ്ഘാടനം ചെയ്തു. എജുക്കേഷനൽ മാനേജർ ഫാ. ജോപ്പി കൂട്ടുങ്കൽ, സ്കൂൾ മാനേജർ ഫാ. ജോപ്പൻ അണ്ടിശ്ശേരി, പ്രിൻസിപ്പൽ എേഡ്വഡ് ഫ്രാൻസിസ്, പ്രധാനാധ്യാപികമാരായ ടി.പി. സോഫിയ, ഡെൻസി മാത്യു, പി.ടി.എ പ്രസിഡൻറ് ചന്ദ്രബാബു, പി.എം. സുബൈർ, ബോണി ഫെസ് എന്നിവർ സംസാരിച്ചു. 'മതേതരത്വവും ഇന്ത്യൻ ജനാധിപത്യവും' സംവാദം മട്ടാഞ്ചേരി: തൊഴിലാളി നേതാവായിരുന്ന എ. റോക്സ് ഫെർണാണ്ടസ് അനുസ്മരണത്തോടനുബന്ധിച്ച് എ.ഐ.ടി.യു.സി കൊച്ചി മേഖല കൗൺസിൽ നേതൃത്വത്തിൽ 'മതേതരത്വവും ഇന്ത്യൻ ജനാധിപത്യവും' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. കൊച്ചിൻ പോർട്ട് സ്റ്റാഫ് അസോസിയേഷൻ പ്രസിഡൻറ് മുഹമ്മദ് ഹനീഫ്, കൊച്ചിൻ പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ സെക്രട്ടറി സി.ഡി. നന്ദകുമാർ, മുൻ മേയർ കെ.ജെ. സോഹൻ, കൗൺസിലർ ഷീബലാൽ, എം. ഉമ്മർ, സക്കറിയ ഫെർണാണ്ടസ്, പി.കെ. ഷിഫാസ്, കെ.എം. അബ്ദുല്ല, ഇ.പി. സതീശൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി എം.ഡി ആൻറണി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.