കളമശ്ശേരി: ഡി.സി.പി യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കുന്നതുവരെ സമരം തുടരുമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി എൻ. അരുൺ. കളമശ്ശേരിയിൽ സംഘടിപ്പിച്ച മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുവൈപ്പിൽ നടക്കുന്ന ജനകീയ സമരത്തിൽ പങ്കെടുത്ത സ്ത്രീകളെയും കുട്ടികളെയും വയോധികരെയും അടക്കം അതിക്രൂരമായി മർദിച്ച ഡി.സി.പിയുടെ നടപടി ജനാധിപത്യത്തിന് നിരക്കാത്തതാണ്. പ്രസിഡൻറ് സക്കീർ ആഞ്ഞിലിമൂട്ടിൽ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം എം.ടി. നിക്സൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.കെ. സുബ്രഹ്മണ്യൻ, പി.കെ. സുരേഷ്, കെ.വി. രവീന്ദ്രൻ, വേലായുധൻ നായർ, ടി.എം. ഷെനിൻ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി പി.എസ്. ശ്രീജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ടി.ആർ. സിനിരാജ് സ്വാഗതവും അൻഷുൽ പാനായിക്കുളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.