മയക്ക് മരുന്ന് വിപണനം തടയാൻ യോജിച്ച പ്രവർത്തനം അനിവാര്യം --മേയർ പള്ളുരുത്തി: പുതുതലമുറയുടെ സുരക്ഷക്കായി മയക്ക് മരുന്ന് വിപണനം തടയുന്നതിന് സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്ന് മേയർ സൗമിനി ജയിൻ. പെരുമ്പടപ്പ് ഹോളിക്രോസ് ആശുപത്രി ഹാളിൽ പള്ളുരുത്തി പൊലീസ് ജനമൈത്രി സുരക്ഷ സമിതിയും എഡ്രാക് ഏകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. പ്രസിഡൻറ് എ.എക്സ്. ജോസഫ് ആലുങ്കൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.ആർ. പ്രേം കുമാർ, പള്ളുരുത്തി എസ്.െഎ വി. വിമൽ, എഡ്രാക്ക് മേഖല കമ്മിറ്റി പ്രസിഡൻറ് വി.കെ. മനോഹരൻ, കെ.എ. അഫ്സൽ, കെ.ആർ. രാജീവൻ, ജോൺ ബോണി, പി.ഡി. ലാലു എന്നിവർ സംസാരിച്ചു. മനഃശാസ്ത്രജ്ഞൻ സി.ബി. സിറിൾ ക്ലാസ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.