ഷൂട്ട് ദ റെയിൻ ഫുട്ബാൾ മത്സരം; ഫോർട്ടുകൊച്ചി ബ്രണ്ടന്‍ ബോട്ട് യാര്‍ഡിന് കിരീടം

മട്ടാഞ്ചേരി: മണ്‍സൂണ്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ ടൂറിസം പ്രഫഷനല്‍ ക്ലബ് നേതൃത്വത്തില്‍ സംഘടിപ്പിച്ച മഴപ്പന്ത് കളി മത്സരത്തില്‍ ഫോര്‍ട്ട്കൊച്ചി ബ്രണ്ടന്‍ ബോട്ട് യാര്‍ഡ് ജേതാക്കളായി. കൊച്ചിന്‍ മാരിയറ്റിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിജയികളായത്. ക്രൗൺ പ്ലാസ മൂന്നാംസ്ഥാനം കരസ്ഥമാക്കി. തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മഴപ്പന്ത് കളി കാണുന്നതിനായി നിരവധി കായിക പ്രേമികൾ എത്തിയിരുന്നു. ഉച്ചക്ക് രണ്ടിന് നടന്ന വനിതകളുടെ പ്രദര്‍ശന ഫുട്ബാള്‍ മത്സരവും നടന്നു. വിജയികള്‍ക്ക് ഡൊമിനിക് മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും 35,000 രൂപയും സമ്മാനിച്ചു. റണ്ണേഴ്സ് അപ്പിന് 25,000 രൂപ സമ്മാനത്തുകയായി നല്‍കി. ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ടീമും കളിക്കാനിറങ്ങി. വൈകീട്ട് നടന്ന സമ്മാനദാന ചടങ്ങില്‍ നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി സമ്മാന ദാനം നിർവഹിച്ചു. പ്രസിഡൻറ് വിനീഷ് വിദ്യ അധ്യക്ഷത വഹിച്ചു. കേന്ദ്ര ടൂറിസം ഡിപ്പാർട്ട്മ​െൻറ് അസി. ഡയറക്ടർ ഗോവിന്ദ് സി. ഭൂയാൻ, ജനറൽ കൺവീനർ തോമസ് വർഗീസ്, സെക്രട്ടറി എം.എസ്. പോൾ, മനീഷ് ജോണ്‍സൺ, പരിശീലകരായ റൂഫസ് ഡിസൂസ, ടി.എ. ജാഫര്‍ എന്നിവര്‍ സംബന്ധിച്ചു. ഇരുപത്തിയെട്ട് ടീമുകളാണ് രണ്ട് ദിവസം നീണ്ട മത്സരത്തില്‍ മാറ്റുരച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.