പള്ളുരുത്തി: പകർച്ചപ്പനിയുടെ പിടിയിലമര്‍ന്ന് ജനം നെട്ടോട്ടമോടുമ്പോള്‍ പള്ളുരുത്തി ഇ.എസ്.ഐ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികളെ വലക്കുന്നു. രണ്ട് ഡോക്ടര്‍മാരില്‍ ഒരാള്‍ മാത്രമാണ് രോഗികളെ പരിശോധിക്കുന്നതെന്നാണ് പരാതി. ഡോക്ടർ ഉച്ചക്കുതന്നെ പോകുമെന്ന് രോഗികള്‍ പരാതിപ്പെടുന്നു. മരുന്നില്ലാത്തതിനാല്‍ പുറത്തേക്ക് കുറിച്ച് കൊടുക്കുകയാണ്. സാധാരണക്കാരായ തൊഴിലാളികളും കുടുംബങ്ങളുമാണ് ഇവിടെ ചികിത്സ തേടിവരുന്നത്. രോഗികളോട് ജീവനക്കാര്‍ മോശമായി പെരുമാറുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മൂന്നുദിവസം കാത്തുനിന്നിട്ടും ഡോക്ടറെ കാണാന്‍ കഴിയാതെ മടങ്ങിയവരുമുണ്ട്. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് ഇത്തരത്തില്‍ ഡോക്ടര്‍മാര്‍ പെരുമാറുന്നതെന്നാണ് ആക്ഷേപം. തൊഴിലാളികളില്‍നിന്നുള്ള വിഹിതം കൂടിയെടുത്താണ് ഇ.എസ്.ഐ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും തൊഴിലാളികളോടും അവരുടെ കുടുംബങ്ങളോടും ഇത്തരത്തില്‍ പെരുമാറുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പകര്‍ച്ചവ്യാധികളും മറ്റുമായി ജനം വലയുമ്പോള്‍ ഇത് കണ്ടിെല്ലന്നുനടിച്ചാല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരള ലേബേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റി ചെയര്‍മാന്‍ സി.എ. ജേക്കബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.