വഞ്ചനദിനം ആചരിച്ചു

ആലുവ: വെൽഫെയർ പാർട്ടി കടുങ്ങല്ലൂർ പഞ്ചായത്തി​െൻറ അഭിമുഖ്യത്തിൽ എൽ.ഡി.എഫ് സർക്കാറി​െൻറ മദ്യനയത്തിനെതിരെ ജൂലൈ ഒന്ന് വഞ്ചനദിനമായി ആചരിച്ചു. കുഞ്ഞുണ്ണിക്കര മാന്നാർ കവലയിൽ നടന്ന പരിപാടി കളമശ്ശേരി മണ്ഡലം പ്രസിഡൻറ് കെ.എച്ച്. സദഖത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എ.എം. ഹുസൈൻ കരട് മദ്യനയത്തി​െൻറ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. വെൽഫെയർ പാർട്ടി എറണാകുളം ജില്ല സമിതി അംഗം ജമാൽ പാനായിക്കുളം മുഖ്യപ്രഭാഷണം നടത്തി. ഫ്രേട്ടണിറ്റി മൂവ്മ​െൻറ് ഭാരവാഹി തൻസീർ കുഞ്ഞുണ്ണിക്കര, പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഷ്റഫ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.