must യു.എ.ഇയില്‍ അമുസ്‍ലിം വിവാഹവും വിവാഹമോചനവും ചര്‍ച്ചും അമ്പലവും വഴി നടത്താം

must യു.എ.ഇയില്‍ അമുസ്‍ലിം വിവാഹവും വിവാഹമോചനവും ചര്‍ച്ചും അമ്പലവും വഴി നടത്താം Blurb അതതു മതനേതാക്കള്‍ക്ക് മധ്യസ്ഥരാകാം അബൂദബി: യു.എ.ഇയില്‍ മുസ്‍ലിംകള്‍ അല്ലാത്തവര്‍ക്ക് ഇനിമുതല്‍ സ്വന്തം ആരാധനാലയങ്ങള്‍ വഴി വിവാഹവും വിവാഹമോചനവും നിര്‍വഹിക്കാം. നിലവില്‍ രാജ്യത്ത് ശരീഅത്ത് നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന കോടതികൾ മുഖേനയാണ് എല്ലാ മതവിഭാഗക്കാരുടെയും വിവാഹ–വിവാഹമോചന നടപടികള്‍ നടക്കുന്നത്. മുസ്‍ലിംകളല്ലാത്തവര്‍ക്ക് ഇനിമുതല്‍ ഇത്തരം കാര്യങ്ങള്‍ അവരുടെ വിശ്വാസമനുസരിച്ചുള്ള ആരാധനാലയങ്ങളില്‍ നിര്‍വഹിക്കാം. നടപടികള്‍ക്ക് മധ്യസ്ഥം വഹിക്കാന്‍ ദമ്പതികള്‍ അംഗീകരിക്കുന്ന ഒരു മതനേതാവി​െൻറ സാന്നിധ്യം ഉണ്ടായിരിക്കണം. അമുസ്ലിം മതനേതാക്കളുടെ മധ്യസ്ഥതയില്‍ കോടതിക്കുപുറത്ത് ദമ്പതികളുടെ തര്‍ക്കം പരിഹരിക്കുകയോ വിവാഹമോചനം നേടുകയോ ചെയ്യാം. മുസ്‍ലിംകളല്ലാത്തവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇസ്‍ലാമികനിയമങ്ങള്‍ ചുമത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് അബൂദബി നീതിന്യായവകുപ്പ് ഡയറക്ടര്‍ ഡോ. സാലിഹ് അല്‍ ജുനൈബി വ്യക്തമാക്കി. ക്രിസ്തുമതവിശ്വാസികള്‍ക്കാണ് ആദ്യം ഈ സൗകര്യം ലഭ്യമാക്കുന്നത്. തങ്ങള്‍ പിന്തുടരുന്ന സഭയുടെ പള്ളികളെയും മതമേലധികാരികളെയും ഇതിനായി ആശ്രയിക്കാം. ഹിന്ദുക്കളടക്കം മറ്റു മതവിശ്വാസികള്‍ക്കും സൗകര്യം ലഭ്യമാക്കുന്നതിന് മതനേതാക്കളുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തും. വിവര്‍ത്തകരുടെ സഹായത്തില്‍ അറബിയില്‍ നടത്തിയിരുന്ന നടപടിക്രമങ്ങളും ഇതോടെ നിര്‍ബന്ധമല്ലാതാകും. അമുസ്ലിംകളുടെ ഒസ്യത്ത്, മരണാനന്തര സ്വത്ത്, ബാധ്യത എന്നിവ കൈകാര്യംചെയ്യുന്നതിന് രജിസ്ട്രാർ ഒാഫിസ് ആരംഭിക്കാൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നീതിന്യായവകുപ്പ് ചെർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടിരുന്നു. ഇതിനു തുടർച്ചയായാണ് വിവാഹ നിയമത്തിൽ വരുത്തുന്ന ഭേദഗതി. 200ലേറെ രാജ്യങ്ങളിൽനിന്നുള്ള ജനങ്ങൾ താമസിക്കുന്ന യു.എ.ഇയിൽ ഏവരെയും ഉൾക്കൊള്ളാൻ ഇത്തരം നിയമസംവിധാനം അത്യാവശ്യമാണെന്ന് ഡോ. സ്വാലിഹ് ജുനൈബി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.